കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
Post date: Jul 8, 2012 7:47:07 PM
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) 2012-ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ് കൗണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന്‍ സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആള്‍ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, വിവിധയിനം വിളകളുടെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ട് ഫോട്ടോ സഹിതം ഓഗസ്റ്റ് 25-ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (www.marcny.org) ലഭ്യമാണ്.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Co ordinator, Karshakasree Award, P.O Box 623, Stony Point, N.Y 10980.
അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്‌ജിംഗ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കുന്നതാണ്. വിജയികള്‍ക്ക് പ്രശംസാ ഫലകവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കുന്നതാണ്.