COVID19

Post date: Apr 4, 2020 3:47:58 PM

പ്രിയ സുഹൃത്തുക്കളെ ,

നമ്മൾ ഇതുവരെ നേരിടാത്ത ഒരു പ്രിത്യേക സാഹചര്യത്തിലൂടെ പോയികൊണ്ടിരിക്കുകയാണല്ലോ.

ഈ അവസരത്തിൽ ഗവണ്മെന്റ് നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുണ്ട് എന്ന് കരുതുന്നു . ഗവണ്മെന്റ് നിർദ്ദേശിക്കുന്ന എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ് . കഴിവതുംവീട്ടിൽ തന്നെ കഴിഞ്ഞു കൂടുക. ഗ്രോസറി സ്റ്റോറിൽ പോയി അമിതമായി സാധനങ്ങൾ വാങ്ങി കൂട്ടുന്ന പ്രവണത അഭികാമ്യമല്ല . എന്നാൽ അത്യാവശ്യമായതു ശേഖരിച്ചു വെയ്ക്കുക .

ഭീതിയല്ല — ജാഗ്രതയാണ് നമുക്ക് ആവശ്യം .അനാവശ്യ യാത്രയും , ഷോപ്പിങ്ങും ഒഴിവാക്കുക.

ഹെൽത്ത് കെയർ വർക്കേഴ്സ് വളരെയേറെയുള്ള ഒരു കമ്മ്യൂണിറ്റി ആണ് നമ്മുടേത്. അവർ ഈ അവസരത്തിൽ ചെയ്യുന്ന സേവനം വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അത്ര പ്രശംസനീയം തന്നെ. നിങ്ങൾക്കും വീട്ടിലുള്ളവർക്കും അസുഖം വരാതിരിക്കാൻ എല്ലാ വിധ മുൻകരുതലുകളും നിങ്ങൾ എടുക്കുണ്ടെന്നു വിശ്വസിക്കുന്നു . ഈ കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനയും പിന്തുണയും നിങ്ങൾക്കുണ്ട് ! ഈരാജ്യം വളരെയേറെ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. നിങ്ങളെയോർത്തു ഞങ്ങൾ അഭിമാനിക്കുന്നു.

നമ്മുടെ കമ്മ്യൂണിറ്റിയിൽ ആർക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കുവാൻ മാർക് വോളന്റീർസ് സന്നദ്ധരാണ് . കഴിഞ്ഞ കുറെ ദിവസങ്ങളായി പല വിധ സഹായങ്ങൾ നമ്മൾചെയ്തു കൊണ്ടിരിക്കുകയാണ് .മാർക് വെബ് സൈറ്റിൽ മാർക് കോണ്ടാക്ട്'സ് 365 ദിവസവും വെബ്സൈറ്റിൽ അവൈലബിൾ ആണ് . http://www.marcny.org/contact-us

കൂടാതെ താഴെ പറയുന്ന ആളുകളെയും നിങ്ങൾക്ക് കോണ്ടാക്ട് ചെയ്യാവുന്നത്ആണ്

Mr. Thomas Alex Tel:845-893-4301

Mr. Jose Akkakattu Tel: 845-461-1052

Mr. Sunny Kalloppara Tel: 845-596-0935

Mr. Jacob Chooravady Tel 914-882-9361

Mr. Siby Joseph Tel: 816-786-9159

Mr. Vincent John Tel: 845-893-0507

Mr. Santhosh Varghese Tel: 201-310-9247

Mr. Benny George Tel: 845-598-6533

MARC Website: www.marcny.org

Please subscribe to MARC Facebook Page(MARC-Malayalee Association of Rockland County) for latest updates.

ഒന്നായി , ഒരുമയോടെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം.