MARC KERALA FLOOD RELIEF

മാർക്ക് മൂന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം

ജീവകാരുണ്യസംഘടനകളിൽ മുൻപന്തിയിൽ നിൽക്കുന്ന മാർക്ക് മൂന്നാംഘട്ട

പ്രളയദുരിദാശ്വാസ ധനസഹായ വിതരണം എടത്വ സെയിൻട് അലോഷ്യസ്

വൈകുന്നേരം അഞ്ചു മണിക്ക് കൂടിയ യോഗത്തിൽ വൈസ് പ്രിൻസിപ്പൾ

കോളേജിലെ ഫാദർ പുന്നപ്പാടം ഹാളിൽ നവംബർ 10 -ന് ശനിയാഴ്ച

പ്രൊഫസർ പി.വി. ജെറോം അദ്യക്ഷത വഹിച്ചു. മലയാളി

തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകളും

അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് കൗണ്ടി നടത്തിവരുന്ന

ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും

പ്രൊഫസർ പി.വി. ജെറോമും എടത്വ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച്

നേരുകയും ചെയ്തു. ചങ്ങനാശ്ശേരി അസ്സംഷൻ കോളേജ് പ്രൊഫസർ

ജോളി ജോസഫ് ആയിരുന്നു പ്രോഗ്രാം കോഓർഡിനേറ്റർ.

റോക്‌ലാൻഡ് കൗണ്ടിയെ പ്രതിനിധീകരിച്ഛ് ഡോക്ടർ ജുബിൻ ആൻറണി

മാനേജർ ശ്രീ. ജോബിമോൻ ജോസഫും ചേർന്ന് പത്തു് കുടുംബങ്ങൾക്ക്

ഫണ്ട് വിതരണം ചെയ്തു. മലയാളി അസോസിയേഷൻ ഓഫ്

ആദ്യ ഗഡു ഇടുക്കിയിൽ മാണിയാറൻകുടിയിലെ പെരുങ്കാലായിൽ

എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. തലവടി, ചമ്പക്കുളം, എടത്വ,

ആലപ്പുഴ പ്രേദേശങ്ങളിലുള്ള 10 കുടുംബങ്ങൾക്കാണ് മൂന്നാം ഗഡു

റീത്ത സൈമൺ, സ്‌കൂൾ പ്രിൻസിപ്പൾ സ്റ്റാൻലി, ജിൻസി റോജൻ

ധനസഹായം നൽകിയത്.

ഉരുൾപൊട്ടൽമൂലം ഭവനങ്ങൾ നഷ്ടമായ കുടുംബങ്ങൾക്ക് മണിയാറൻകുടി

തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അർഹരായ 14 കുടുംബങ്ങൾക്ക്

പള്ളി വികാരി ഫാ. ജിൻസ് കാരക്കാട്ട് , വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർ

ജില്ലയിലെ മുട്ടാർ പ്രദേശങ്ങളിലുള്ള അർഹരായ 10 കുടുംബങ്ങൾക്ക്

സെപ്റ്റംബറിൽ വിതരണം ചെയ്തിരുന്നുവെന്നുള്ളത് ഒരിക്കൽ കൂടി

സന്തോഷത്തോടുകൂടി അറിയിക്കുന്നു.

മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ശ്രീ. മാത്തുക്കുട്ടി ഈപ്പൻ

രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട ആലപ്പുഴ

അറിയിച്ചു.

സ്രാമ്പിക്കൽ, മുട്ടാർ വികസന സംഘം പ്രസിഡണ്ട് ശ്രീ. ജോസ്‌കുട്ടി

മണലിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിൽ നടത്തുന്നതാണെന്ന് പ്രസിഡൻഡ് ജോസ് അക്കക്കാട്ട്

നാലാം ഘട്ട പ്രളയദുരിതാശ്വാസ ധനസഹായവിതരണം ഉടൻതന്നെ

മാർക്ക് രണ്ടാം ഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം

നമ്മുടെ ജന്മഭൂമിയായ കേരളത്തിൽ അപ്രതീക്ഷമായി എത്തിയ മഹാപ്രളയവും പേമാരിയും ദുരിതം വിതച്ച ആലപ്പുഴ ജില്ലയിലെ മുട്ടാർ പ്രദേശങ്ങളിൽ വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട 10 കുടുംബങ്ങൾക്ക് പ്രസിഡണ്ട് ജോസ് അക്കക്കാട്ട് നേതൃത്വം നൽകുന്ന മാർക്ക് എന്ന സംഘടനയുടെ പ്രളയ ദുരിതാശ്വാസ നിധിയിലൂടെ സമാഹരിച്ചുകൊണ്ടിരിക്കുന്ന തുകയിൽ നിന്നും രണ്ടാം ഗഡു വിതരണം ചെയ്തു.

ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കി പകരം ഒരു ഓണ കൂട്ടായ്മയിലൂടെ കേരളത്തിൽ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങാകാൻ മാർക്കിന്റെ കമ്മിറ്റി അംഗങ്ങൾ തീരുമാനിക്കുകയും അപ്രകാരം ആഗസ്റ്റ് 17- ന് ക്ലാർക്ക്സ് ടൌൺ റീഫോം ചർച്ചിൽ നടന്ന പരിപാടികൾ റെവ. പി.ടി. കോശിയുടെ പ്രാർഥനയോടെ ആരംഭിക്കുകയൂം ചെയ്തു. കേരളത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും പ്രളയത്തിൽ മരിച്ചവർക്കുo വേണ്ടി പ്രത്യേക പ്രാർഥനകളും നടത്തി. ഓണ കൂട്ടായ്മയിലൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന ബഹുമാനപ്പെട്ട പി.റ്റി. തോമസ് നല്കി ഈ മഹാസംരംഭം വൻ വിജയമാക്കി തീർക്കുകയും ചെയ്തു.

മാർക്കിന് ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളുടെ രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാർ പ്രദേശങ്ങളിലുള്ള അർഹരായ 10 കുടുംബങ്ങൾക്ക് മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ശ്രീ. മാത്തുക്കുട്ടി ഈപ്പൻ സ്രാമ്പിക്കൽ, മുട്ടാർ വികസന സംഘം പ്രസിഡണ്ട് ശ്രീ. ജോസ്‌കുട്ടി മണലിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു. ഇതിനു നേതൃത്വം നൽകിയ എല്ലാവര്ക്കും മാർക്ക് കമ്മിറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.

ആദ്യ ഗഡു ഇടുക്കിയിൽ മാണിയാറൻകുടിയിലെ പെരുങ്കാലായിൽ ഉരുൾപൊട്ടൽമൂലം ഭവനങ്ങൾ നഷ്ടമായ കുടുംബങ്ങൾക്ക് മണിയാറൻകുടി പള്ളി വികാരി ഫാ. ജിൻസ് കാരക്കാട്ട് , വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർ റീത്ത സൈമൺ, സ്കൂൾ പ്രിൻസിപ്പൾ സ്റ്റാൻലി, ജിൻസി റോജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അർഹരായ 14 കുടുംബങ്ങൾക്ക് കഴിഞ്ഞ മാസം സെപ്റ്റംബറിൽ വിതരണം ചെയ്തിരുന്നുവെന്നുള്ളത് ഒരിക്കൽ കൂടി സന്തോഷത്തോടുകൂടി അറിയിക്കുന്നു.

പ്രളയദുരിതം അനുഭവിക്കുന്നവരിൽ നിന്നും ഇപ്പോഴും അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും അർഹരായവർക്ക്‌ സാമ്പത്തിക സഹായങ്ങൾ ഉടനെ ലഭ്യമാക്കുമെന്ന് മാർക്ക് പ്രസിഡണ്ട് ജോസ് അക്കക്കാട്ട് അറിയിച്ചു.

മാർക്ക് പ്രളയദുരിദാശ്വാസ ധനസഹായ ആദ്യഗഡു വിതരണം

ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒഴിവാക്കി പകരം ഒരു ഓണക്കൂട്ടായ്മയിലൂടെ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ മാര്‍ക്കിന്റെ കമ്മിറ്റി അംഗങ്ങള്‍ തീരുമാനിക്കുകയും അപ്രകാരം ഓഗസ്റ്റ് 17-നു ക്ലാര്‍ക് ടൗണ്‍ റിഫോം ചര്‍ച്ചില്‍ നടന്ന പരിപാടികള്‍ റവ. പി.ടി കോശിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും പ്രളയത്തില്‍ മരിച്ചവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ഓണക്കൂട്ടായ്മയിലൂടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ സംഭാവന പി.ടി തോമസ് നല്‍കി ഈ മഹാ സംരംഭം വന്‍ വിജയമാക്കുകയും ചെയ്തു. മാര്‍ക്കിനു ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളുടെ ആദ്യഗഡു ഇടുക്കിയിലെ മണിയാറന്‍കുടിയിലെ പെരുങ്കാലായില്‍ ഉരുള്‍പൊട്ടല്‍ മൂലം ഭവനങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് മണിയാറന്‍കുടി പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ റീത്ത സൈമണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി, ജിന്‍സി റോജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനു നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും മാര്‍ക്ക് കമ്മിറ്റി അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി. പ്രളയ ദുരിതം അനുഭവിക്കുന്നവരില്‍ നിന്നു ഇപ്പോഴും അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നു മാര്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ട് അറിയിച്ചു.