Karshakasree 2020

മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ് കൗണ്ടിയുടെ (മാർക്ക്) 2020 കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

കഴിഞ്ഞ പതിനൊന്നു വർഷമായി നടത്തിവരാറുള്ള മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ് കൗണ്ടിയുടെ (മാർക്ക്) 2020-ലേയ്കുള്ള കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. റോക്ക് ലാൻഡ് നിവാസികളായ എല്ലാവർക്കും ഇതിൽ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന് സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആൾ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, സൗന്ദര്യം, ഫലങ്ങൾ, വിവിധയിനം വിളവുകളുടെ മികവ്, പൊതുവായ രൂപകൽപ്പനയും മൊത്തത്തിലുള്ള മതിപ്പും എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിച്ഛയിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ സ്വന്തം പച്ചക്കറി തോട്ടത്തിൻറെ രണ്ട് ഫോട്ടോ സഹിതം ആഗസ്റ്റ് 24-ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫോം മാർക്കിന്റെ വെബ്സൈറ്റ് ആയ MARCNY.ORG ൽ നിന്നും ലഭ്യമാണ്.

അപേക്ഷ അയക്കേണ്ട വിലാസം: The Coordinator, MARC Karshakasree Award, PO Box 27, Valley Cottage, NY 10989. CONTACT@MARCNY.ORG എന്ന E-MAIL ൽ കൂടിയും ആപ്ലിക്കേഷൻ അയക്കാവുന്നതാണ്.

അസോസിയേഷൻ നിച്ഛയിക്കുന്ന ഒരു ജഡ്ജിങ് പാനൽ അപേക്ഷകനെ മുൻകൂട്ടി അറിയിച്ച ശേഷം വിളവുകൾ സന്നർശിക്കുന്നതാണ്.

ഒന്നാമത്തെ വിജയിക്ക് മാർക്കിൻറെ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്.

ആഗസ്റ്റ് 30-ന് ഞായറാഴ്ച നടക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ചാണ് ഏറ്റവും നല്ല കർഷകർക്കുള്ള കർഷകശ്രീ അവാർഡുകൾ നൽകുക. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാർക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. റോക്ക്ലാൻഡ് കൗണ്ടി അധികാരികൾ നിച്ഛയിക്കുന്നകോവിഡ്-19 നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ആഘോഷപരിപാടികൾ നടത്തുക.

2019 -ലെ കർഷകശ്രീ അവാർഡ് 1st പ്രൈസ് ചെസ്റ്റ്നട്ട് റിഡ്ജിലുള്ള സണ്ണി ജെയിംസിനും; 2nd പ്രൈസ് ന്യൂ സിറ്റിയിലുള്ള വർക്കി പള്ളിത്താഴത്തിനും; 3rd പ്രൈസ് ന്യൂ സിറ്റിയിലുള്ള സന്തോഷ് വര്ഗീസിനും മുഖ്യ അഥിതിയായിരുന്ന ക്ലാർക്ക്സ്ടൗൺ സൂപ്പർവൈസർ Hon. ജോർജ് ഹോഫ്മാൻ ഓരോരുത്തർക്കും വിതരണം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് : സിബി ജോസഫ് (പ്രസിഡെണ്ട്) (816-786-9159); സന്തോഷ് വർഗീസ്സ് (സെക്രട്ടറി) (201-310-9247); ബെന്നി ജോർജ് (ട്രെഷറർ) (845-598-6533); കോർഡിനേറ്റർസ് - തോമസ് അലക്സ് (845-893-4301) & സണ്ണി കല്ലൂപ്പാറ (845-634-4925).